മുള വനങ്ങൾ തിരിച്ചു കൊണ്ടുവരണം-പി.സുരേന്ദ്രൻ.

തിരുർ: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മുള വനങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ മുളകൾക്കുള്ള പ്രാധാന്യം വലുതാണ്.
അവ തിരിച്ചറിയേണ്ടത്
നാം ഒരോരുത്തരുടെയും കർത്തവ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റും ബാംബു സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററും ലോക മുള ദിനത്തോടനുബന്ധിച്ച് തിരുർ നൂർ ലൈക്കിൽ സംഘടിപ്പിച്ച
മുള തൈ വിതരണവും
സംരഭക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം.
ചടങ്ങിൽ കെ.എഫ്.ആർ.ഐ പ്രീൻസിപ്പൽ സയന്റിസ്റ്റും പ്രോഗ്രാം കോ-ഡിനേറ്ററുമായ ഡോ.കെ.വി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ്‌
ഡോ.വി.ബി ശ്രീകുമാർ, മുൻ ഇൻഫർമേഷൻ & ഇൻഫർമേഷൻ ഡപ്യുട്ടി ഡയരക്ടർ ഖാദർ പാലാഴി, വരം കോഡിനേറ്റർ മുജീബ് താനാളൂർ, പി ജയശ്രി , എം.സുധീർ കുമാർ, നൂർ മുഹമ്മദ്, സൽമ തിരുർ, കെ.കെ.മുരളി, അനിൽ അരനാട്ടുകര, കെ.കെ. റസാഖ് ഹാജി, ജംഷാദ് അലനല്ലൂർ, കെ.ഷബ കെ.കെ.മനാഫ്, റസാഖ് പരപ്പനങ്ങാടി
എന്നിവർ സംസാരിച്ചു.

ലോക മുള ദിനത്തോടനുബന്ധിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരുർ നുർ ലേക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യക്കാരൻ പി.സുരേന്ദ്രൻ മുള തൈകൾ കൈമാറുന്നു.

മുള ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും പ്രദർശനവും നടന്നു.
ബാലമുരളിയും സംഘവും നടത്തിയ അവതരിപ്പിച്ച മുള സംഗീതം എറെ ശ്രദ്ധേയമായി.