Fincat

തിരൂർ വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുന്നു


തിരൂർ: ഇന്ന് തിരൂർ വളാഞ്ചേരി റൂട്ടിൽ ബസ് തൊഴിലാളികളുടെയും ഉടമകളുടെയും സുചനാ പണിമുടക്ക് നടക്കും. പുത്തനത്താണി മുതൽ കടുങ്ങാത്ത്കുണ്ട് വരെയുള്ള അന ധികൃത പാർക്കിങ്ങിന് പരിഹാരം കാണുക, പാരലൽ സർവീസിനെതിരെ നടപടി സ്വീകരിക്കുക, പൊട്ടിപൊളിഞ്ഞ റോഡുകൾ ശരിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

1 st paragraph

അനധികൃത പാർക്കിങ് മൂലം സമയത്തിന് സർവീസ് നടത്താനാവുന്നില്ലെന്നും പാരലൽ സർവീസ് മൂലം മിക്ക ട്രിപ്പുകൾ നഷ്ടത്തിലാണെന്നും റോഡിൽ മിക്കയിടത്തും കുഴികൾ നിറഞ്ഞതിനാൽ ബസിന് കേടുപാടുകൾ സംഭവിക്കുകയാണെന്നും ബസ് തൊഴിലാളികൾ പറഞ്ഞു. പ്രശ്നങ്ങൾ ചുണ്ടിക്കാട്ടി കൽപകഞ്ചേരി പൊലീസിനും തിരൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർക്കും ബസ് തൊഴിലാളി സംഘടനയും ഉടമകളും ചേർന്ന് പരാതി കൊടുത്തിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാ ണ് പണിമുടക്ക്.

2nd paragraph