യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുകി നിലമ്പൂർ ഓട്ടോറിക്ഷ കോഡിനേഷൻ കമ്മിറ്റി
നിലമ്പൂർ: യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുകി നിലമ്പൂർ ഓട്ടോറിക്ഷ കോഡിനേഷൻ കമ്മിറ്റി. നിലമ്പൂരിൽ ഓടുന്ന എല്ലാ ഓട്ടോറിക്ഷകളുടെയും ഫിറ്റ്നസ് അടക്കമുള്ള രേഖകൾ അടങ്ങിയ വെബ്സൈറ്റ് ആണ് കോഡിനേഷൻ കമ്മിറ്റി പുറത്തിറക്കിയത്. നിലമ്പൂർ ഓട്ടോ തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ റഹീം ചോലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിലമ്പൂർ ഡിവൈഎസ്പി ഷാജു കെ അബ്രഹാം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർക്ക് രാത്രിയിൽ പോലും സുരക്ഷിതമായി യാത്ര ചെയ്യാൻ ഇതുപോലുള്ള വെബ്സൈറ്റുകളുടെ സൗകര്യം മാതൃകാപരവും മറ്റു പ്രദേശങ്ങളിലും ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ASI മാത്യൂസ്, ആഷിഫ് ടി എം എസ്, സി കെ സുധാകരൻ, സൈതലവി കുന്നുമ്മൽ, ഇഡി മത്തായി. മജീദ് വട്ടത്തിൽ.അഷറഫ് ശീലത്ത്.വാവ അഷറഫ്. ബാസ്‌ക്കരൻമയ്യ ത്താണി. ഷൗക്കത്തലി.ഹമീദ്. ബാവ മമ്പാട്.നൗഷാദ് ot.എന്നിവർ സംസാരിച്ചു