മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണം

മലപ്പുറം: ജില്ലയിലെ ലഹരി വില്‍പ്പന നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഹ്യൂമന്‍ റൈസ് ആന്റി കറപ്ഷന്‍ ഫോഴ്‌സ്  മലപ്പുറം ജില്ല  പ്രസിഡന്റ് സി കെ  റഫീഖ് മങ്കടയും ജില്ലാ ജനറല്‍ സെക്രട്ടറി നുസൈര്‍ തെഞ്ചേരിയും സംയുക്തമയി  മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നല്‍കി.

ലഹരി മാഫിയകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഹ്യൂമന്‍ റൈസ് ആന്റി കറപ്ഷന്‍ ഫോയ്‌സ് ജില്ലാ പ്രസിഡന്റ് സി കെ  റഫീഖ് മങ്കടയും ജില്ലാ ജനറല്‍ സെക്രട്ടറി നുസൈര്‍ തെഞ്ചേരിയും ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നല്‍കുന്നു

ലഹരി മാഫിയകളെ നിയന്ത്രിക്കാന്‍ പോലീസും എക്‌സൈസ് വകുപ്പും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം നല്‍കി. മലപ്പുറം ജില്ലയില്‍ സ്‌കൂള്‍ കുട്ടികളെ പോലും ലഹരി മാഫിയ സംഘങ്ങള്‍ വരുതിയിലാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ലഹരി വില്‍പ്പനക്കാരെയും അതിന് സഹായം നല്‍കുന്നവരെയും പിടികൂടണമെന്നും ജില്ലയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും നിവേദനത്തില്‍ നേതാക്കള്‍ ആവശ്യപ്പട്ടു.