പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിന് ശേഷം പിടിയില്‍


തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിനുശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബർ 4നാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വർഗ്ഗീസ് (24), കാമുകൻ മജീഷ് മോഹൻ (24) എന്നിവരാണ് പിടിയിലായത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവെ പ്രതികൾ ബെംഗളൂരുവിലേയ്ക്ക് കടക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ പ്രതികൾ ബാംഗളുരുവിൽ നിന്നും പത്തനംതിട്ടയിൽ എത്തിയതായി മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഫോർട്ട് എ സി പിയുടെ നിർദ്ദേശപ്രകാരം നേമം എസ് എച്ച് ഒ രഗീഷ് കുമാർ, എസ് ഐമാരായ വിപിൻ, പ്രസാദ്, എ എസ് ഐമാരായ പത്മകുമാർ, ശ്രീകുമാർ, സി പി ഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണൻ, സാജൻ നിള, ആര്യ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.