Fincat

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്പോർട്ട് റദ്ദാക്കും

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്പോർട്ട് റദ്ദാക്കും.ആദ്യം റദ്ദാക്കുക പി.കോയ , ഇ.എം അബ്ദുൾ റഹ്മാൻ തുടങ്ങിയവരുടെ പാസ്പോർട്ട്. പാസ്പോർട്ട്- വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന എൻ.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളിൽ ഐ.എച്ച്.എച്ചും ആയ് നടത്തിയ ചർച്ചയും അതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തൽ.

1 st paragraph

അതിനിടെ തുടർ വിവരങ്ങൾ തേടി എൻ.ഐ.എ എട്ടോളം സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുകയാണ്. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നേരിട്ടും മറ്റ് ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നിർദേശം അനുസരിച്ച് സംസ്ഥാന പൊലിസും ആണ് തിരച്ചിൽ നടത്തുന്നത്.

എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കടക്കം അറസ്റ്റ് ചെയ്തത് പിഎഫ്ഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്.  രാജ്യത്തിന്‍റെ പൊതുസമാധാനം തകര്‍ക്കുന്നതിനായി അക്രമസംഭവങ്ങള്‍ ഇവര്‍ ആസുത്രണം ചെയ്തെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിലയിരുത്തൽ.

2nd paragraph