Fincat

കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായി; ഫലം ഇന്ന്

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി. 50 അംഗ പാർലമെന്റിലേക്ക് 27 വനിതകൾ ഉൾപ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളിൽനിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി.

1 st paragraph

പാർലമെന്റും സർക്കാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കഴിയാതെ തുടർന്നപ്പോൾ കഴിഞ്ഞ ജൂണിൽ അമീർ പ്രത്യേക അധികാരം ഉപയോഗിച്ച് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള നിരീക്ഷകരുടെ സാന്നിധ്യത്തിൽ സമാധാനപരമായും സുതാര്യമായുമാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ഫലം ഇന്ന് പ്രഖ്യാപിക്കും.