പൂച്ച കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

മഞ്ചേരി: പൂച്ച കുറുകെ ചാടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴിയിൽ പൊട്ടേങ്ങൽ ഉസ്മാൻ (62) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ കൂരിമണ്ണിൽ പടിയിലാണ് അപകടം.

വള്ളിക്കാപ്പറ്റയിൽ നിന്ന് മഞ്ചേരിയിലേക്കു വരികയായിരുന്ന ഓട്ടോയിൽ എതിരേവന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.