സബ് ജില്ലാ ശാസ്ത്രോത്സവം ഫാത്തിമ മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ 19,20 തിയ്യതികളിൽ

 

തിരൂർ: തിരൂർ സബ് ജില്ലാ ശാസ്ത്ര മേളയുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപികരണ യോഗം ഫാത്തിമ മാതാ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്നു. പി.ടി. എ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീമതി സബീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി സിസിലി പോൾ സ്വാഗതം പറഞ്ഞു. തിരൂർ എ ഇ ഒ ശ്രീമതി സുനിജ മേളയെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുബൈദ, ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ ശ്രീ. സിയാദ്, ശാസ്ത്രോത്സവം സബ് ജില്ലാ പ്രോഗ്രാം കൺവീനർ ശ്രീ ബിന്ദുലാൽ , എച്ച് എം ഫോറം സെക്രട്ടറി ശ്രീ ഹരീന്ദ്രൻ ,ഡയറ്റ് ഫാക്കൽറ്റി ശ്രീമതി ടെസ്സി. വിവിധ ക്ലബ് കൺവീനർമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കമ്മിറ്റികൾ രൂപികരിച്ചു. എബ്രഹാം റോബിൻ,നവീൻ ,വാസുദേവൻ, നജ്മുദ്ധീൻ .എൻ, പബ്ലിസിറ്റി കൺവീനർ എ.സി. പ്രവീൺ, സ്കൂളുകളിലെ പ്രധാനാധ്യാപകർ വിവിധ സംഘടനാ ഭാരവാഹികൾ, പിടിഎ ,എം പി ടി എ ഭാരവാഹികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യോഗത്തിൽ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റോസ് ബിൻ നന്ദിയും പറഞ്ഞു.