യുക്രെയ്നിൽ സമാധാന ശ്രമങ്ങൾക്ക് പങ്കുവഹിക്കാൻ ഇന്ത്യ തയാറെന്ന് സെലൻസ്കിയോട് മോദി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ

സെലൻസ്കിയുമായി നടത്തിയ ഫോൺ

സംഭാഷണത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. യുക്രെയ്നിലെ ആണവനിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പങ്കുവെച്ചു.

 

സംഘർഷത്തിന് സൈനിക നടപടിയിലൂടെ പരിഹാരമുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയ മോദി, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ തയാറാണെന്ന് വ്യക്തമാക്കി. യു.എൻ ചാർട്ടർ, അന്താരാഷ്ട്ര നിയമങ്ങൾ, സ്വയംഭരണാവകാശം, അഖണ്ഡത തുടങ്ങിയവയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്തു.

 

യുക്രെയ്ൻ ആണവനിലയങ്ങൾക്ക് നേരെ റഷ്യ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആണവദുരന്തങ്ങളുണ്ടാക്കുന്ന അപകടാവസ്ഥയെ കുറിച്ച് ഇരുവരും സംസാരിച്ചത്. യുക്രെയ്നിൽ ആണവ നിലയത്തിനു നേരെ റഷ്യ അടുത്തിടെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആണവ റിയാക്ടറുകൾക്ക് നാശമുണ്ടായില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു.

 

യുക്രെയ്ന്റെ 15 ശതമാനത്തോളം വരുന്ന മേഖലകൾ റഷ്യ രാജ്യത്തോട് കൂട്ടിച്ചേർത്തത് മേഖലയെ കൂടുതൽ

 

സംഘർഷഭരിതമാക്കിയിരിക്കുകയാണ്. റഷ്യയുടെ നടപടിക്ക് പിന്നാലെ നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള നടപടികൾ യുക്രെയ്ൻ വേഗത്തിലാക്കിയിട്ടുണ്ട്. യുക്രെയ്നി ലെ ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സപാറീഷ്യ എന്നീ പ്രദേശങ്ങളാണ് ഹിതപരിശോ ധന നടത്തി റഷ്യയുടെ ഭാഗമാക്കിയത്. ലുഹാ നസ്കിലും ഡോണെറ്റ്സ്കിലും നേരത്തേ റഷ്യ ൻ അനുകൂല ഭരണകൂടങ്ങളാണ്. ഫെബ്രുവരിയി ലെ സൈനിക നടപടിയിലൂടെയാണ് ഖേഴ്സണും സപൊറീഷ്യയും റഷ്യ പിടിച്ചെടുത്തത്.