‘ലഹരിക്കെതിരെ നമുക്കൊരുമിക്കാം’ കൺവെൻഷൻ
തിരൂർ: ലഹരിക്കെതിരെ നമുക്കൊരു മിക്കാം എന്ന പേരിൽ പ്രതീക്ഷ സാംസ്കാരിക വേദി പഞ്ചാരമൂല ക്ലസ്റ്റർ വിപുലമായ കൺവെൻഷൻ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു
തിരൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി യൂസഫലി സാർഉൽഘാടനം ചെയ്തു.പ്രതീക്ഷ ചെയർമാൻ പി പി അബ്ദു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു താനൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ കൃഷ്ണ ലാൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് ചെയർമാൻ വി ഇ എം.ഇഖ്ബാൽ , മഹല്ല് ഖത്തീബ് ഷരീഫ് അസ്ഹരി, നിറമരുതൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി.സിദ്ധീഖ്, പ്രതീക്ഷകൺവീനർ കെ.എം.നൗഫൽ
, പ്രതീക്ഷ കോഡിനേറ്റർ മജീദ് മാടമ്പാട്ട്, കെ.പി.ഒ റഹ്മത്തുള്ള ട്രഷറർ അസ്ലം കായക്കാട്ട്, സിറ്റി ബഷീർ ഹാജി എന്നിവർ പ്രസംഗിച്ചു.പ്രതീക്ഷ
കോഡിനേറ്റർ എം.കെ.അബ്ദുൽ ഷുക്കൂർ, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വി ഇ എം ആസാദ് സ്വാഗതവും ഷാഫി കുഞ്ഞാലകത്ത് നന്ദിയും പറഞ്ഞു.ഉസ്മാൻ മാസ്റ്റർ, കെ.പി.ബാപ്പു ഹാജി, കെ.ടി ബാബു, കെ. ഇ കെ.റിയാസ്
സി.എം.ടിനസ്റുദ്ധീൻ ഷാ , സി.പി.കുഞ്ഞാവ ,കെ.മുബാറക് വി.ഇ.എം.കാസിം, ടി.കെ.താജുദീൻ, ടി.പി.മജീദ്,നസീറ സുബൈദ, സുൽതന ബീഗം, ഷറഫുന്നീസ,നാജി റ.ഹാജറ, എന്നിവർ നേതൃത്വം നൽകി.