തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരൂർ: തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ‘സാദരം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 40 വർഷക്കാലയളവിൽ അധ്യാപനം നടത്തിയ അധ്യാപകരെ ആദരിച്ചു. ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിവിധ ബാച്ചുകളിലായി പഠിച്ചിറങ്ങിയ നൂറിലധികം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങ് മുൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.വി പി ബാബു ഉദ്ഘാടനം നിർവഹിച്ചു. ഡിപ്പാർട്ട്മെൻ്റ് എച്ച്.ഒ.ഡി ഡോ.ജാഫർ സാദിഖ് പിപി അധ്യക്ഷത വഹിച്ചു.

പഴയകാല അധ്യാപകരായ അബ്ദുൽ റസാഖ് , ആഴിശ ടീച്ചർ, വി.പി ബാബു , അബ്ദുൽ സമദ്, കുഞ്ഞിമൊയ്തീൻ കുട്ടി , അബ്ദുൽ ലത്തീഫ് പി പി , സി.മുഹമ്മദ് , അബ്ദുല്ലക്കോയ തങ്ങൾ ,റഹീം , മൊയ്തീൻകുട്ടി , കോളേജ് അലുംനി പ്രസിഡൻ്റ് മെഹർഷ കളരിക്കൽ, ഡിപ്പാർട്ട്മെൻ്റ് അലുംനി പ്രസിഡൻ്റ് ഹക്കീം തങ്ങൾ, സെക്രട്ടറി എം പി റാഫി, അധ്യാപകരായ ഡോ. ഹിലാൽ കെ.എം, ഡോ.ജാബിർ കെ.ടി,അഹമ്മദ്കുട്ടി എൻ.പി, എന്നിവർ സംസാരിച്ചു.