രാസ ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ

കൊണ്ടോട്ടി: 80 ലക്ഷത്തോളം വില വരുന്ന മയക്കു മരുന്ന് പിടികൂടിയ സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട ബസ് ഡ്രൈവർ പിടിയിലായി. അന്തർ സംസ്ഥാന ബസ് സർവീസ് നടത്തുന്നത പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പിടിയിലായത്. തിരൂർ ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറായ താനൂർ കെ പുരം സ്വദേശി മുളന്തലപ്പാട് രവീന്ദ്രൻ (47) ആണ് പിടിയിലായത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ഇയാളെ ഉപയോഗിച്ച് 10 ഓളം തവണ വലിയ അളവിൽ ലഹരി ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. രാത്രി സർവ്വീസ് നടത്തുന അന്തർ സംസ്ഥാന ബസുകളിൽ പരിശോധന കുറവായതിനാലാണ് ലഹരി കടത്ത് സംഘം ഈ മാർഗ്ഗം ഉപയോഗിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തത് റിമാന്റ് ചെയ്തു കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. ഇതോടെ കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതികളുടെ എണ്ണം 9 ആയി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp അഷറഫ്, ഇൻസ്പക്ടർ മനോജ്, Si നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
