Fincat

പെൺസുഹൃത്തിൻ്റെ ഫോൺ നമ്പർ ചോദിച്ചതിനെ ചൊല്ലി തർക്കം;  യുവാവിന് വെട്ടേറ്റു

പാലക്കാട് യുവാവിന് വെട്ടേറ്റു. വടക്കാഞ്ചേരിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെയാണ് യുവാവിന് വെട്ടേറ്റത്. പെൺ സുഹൃത്തിൻറെ ഫോൺ നമ്പർ ചോദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പ്രധാനി സ്വദേശി അരുണിനാണ് പരുക്കേറ്റത്. സുഹൃത്ത് രഞ്ജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

1 st paragraph

അരുണിന്റെ സുഹൃത്തായ പെൺകുട്ടിയുടെ ഫോൺ നമ്പർ രഞ്ജിത്ത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വടക്കഞ്ചേരി ടൗണിൽ സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സമീപത്തെ കരിക്ക് വിൽപ്പനക്കാരുടെ കൊടുവാളെടുത്ത് രഞ്ജിത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു. കാലിനു വെട്ടറ്റ അരുണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2nd paragraph