വർഗീയ പരാമർശം; ഫാദർ തിയോഡേഷ്യസിനെതിരെ കേസെടുത്തു

 

മന്ത്രി വി. അബ്ദുറഹ്മാനെതിതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസിന്റെ വർഗീയ പരാമർശത്തില്‍ പൊലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മന്ത്രി അബ്ദുർറഹ്മാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടായിരുനെന്നായിരുന്നു പരാമർശം.

 

ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. വർഗീയ അധിക്ഷേപത്തിൽ കേസെടുക്കണെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാനകമ്മിറ്റി ഡിജിപിക്ക് ഇന്നലെ പരാതി നൽകിയിരുന്നു.

 

അതേസമയം വർഗീയ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡേഷ്യസ് പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേണ്ട ഈയവസരത്തിൽ തന്റെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.