500 പോയിന്റ് കടന്ന് കൊണ്ടോട്ടിയും മലപ്പുറവും പോരാരാട്ടം തുടരുന്നു; വേങ്ങര, മങ്കട, കുറ്റിപ്പുറം സബ് ജില്ലകള്‍ തൊട്ടു പിന്നാലെ; മത്സരം കടുപ്പിച്ച് ജില്ലാ കലോത്സവത്തിന്റെ നാലാം ദിനം

നിറഞ്ഞ സദസ്റ്റോടെ വേദികളില്‍ ഇന്ന് ഒപ്പന,കുച്ചുപ്പുടി, മോഹിനിയാട്ടം, മോണോ ആക്ട്, മാപ്പിളപ്പാട്ട്

തിരൂര്‍: സര്‍ഗവസന്തം തീര്‍ത്ത് തിരൂരില്‍ നടക്കുന്ന 33ാമാത് മലപ്പുറം ജില്ലാ കലോത്സവം  നാലാം ദിനം പുരോഗമിക്കുകയാണ്.  പുറത്ത് ചൂട്കനക്കുമ്പോള്‍  മത്സരവേദികളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരച്ചൂടും പൊടിപൊടിക്കുകയാണ്.  ബോയ്‌സ് സ്‌കൂളിലെ വേദി രണ്ടില്‍ മലബാറിന്റെ തനത്കലാരൂപമായ ഒപ്പന വേദിയിലും വേദി ഒന്നില്‍ കുച്ചുപ്പുടി മത്സരവും വീക്ഷിക്കാന്‍ കാണികള്‍ തടിച്ചുകൂടി.
500 പോയിന്റ് കടന്ന് കൊണ്ടോട്ടി മലപ്പുറം സബ്ജില്ലകള്‍ ജൈത്രയാത്ര തുടരുകയാണ്. 153 പോയിന്റ് നേടി  മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂള്‍ തല ലീഡ് തുടുരുകയാണ്. മലപ്പുറം,കൊണ്ടോട്ടി സബ്ജില്ലകള്‍ക്കു പിന്നാലെ മങ്കട, വേങ്ങര, കുറ്റിപ്പുറം സബ്ജില്ലകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ന് വേദി ഒന്ന്- എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളുടെ കുച്ചുപ്പുടി, വേദി രണ്ട്- എച്ച്.എസ് , എച്ച്.എസ്.എസ് ഒപ്പന, വേദി -4 എന്‍ എസ് എസ് സ്‌കൂള്‍ ഗ്രൗണ്ട് എച്ച്.എസ്.എസ് നാടകം, വേദ് -5,6 നാടോടി നൃത്തം , മോഹിനിയാട്ടം, തിരുവാതിര, സംഘനൃത്തം, വേദി -7 പഞ്ചമി സ്‌കൂള്‍ മാപ്പിളപ്പാട്ട് , വട്ടപ്പാട്ട് എന്നീ മത്സരങ്ങ പുരോഗമിക്കുകയാണ്.