മലപ്പുറം ഉപജില്ല മുന്നില്‍; ജില്ലാ കലോത്സവത്തിന് നാളെ തിരശ്ശീല, വൈകിട്ട് 7ന് മന്ത്രി വി അബ്ദുറഹിമാന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

തിരൂര്‍: തിരൂരില്‍ നടക്കുന്ന 33ാമത് മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പോരാട്ടം കനപ്പിച്ച് ഉപജില്ലകള്‍. കൗമാര കലോത്സവത്തിന്റെ നാലാം ദിന മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ മലപ്പുറം ഉപജില്ല 616 പോയിന്റ് നേടി മുന്നില്‍. മങ്കട – 597, കൊണ്ടോട്ടി – 596 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. ഉപജില്ലകള്‍ തമ്മിലുള്ള പോയിന്റ് നിലയില്‍ വലിയ അന്തരമില്ലെന്നത് ലീഡ് നില മാറിമറിയാന്‍ സാധ്യത കൂട്ടുന്നു.
പുറത്ത് ചൂട്കനത്തപ്പോള്‍ മത്സരവേദികളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരച്ചൂടും പൊടിപൊടിച്ചു. ബോയ്സ് സ്‌കൂളിലെ വേദി രണ്ടില്‍ മലബാറിന്റെ തനത്കലാരൂപമായ ഒപ്പനയും വേദി ഒന്നില്‍ കുച്ചുപ്പുടി മത്സരവും വേദി ആറില്‍ യു.പി വിഭാഗം സംഘനിര്‍ത്തവും വീക്ഷിക്കാന്‍ രാത്രി ഏറെവൈകിയും കാണികള്‍ തടിച്ചുകൂടി.

176 പോയിന്റ് നേടി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂള്‍ തല ലീഡ് തുടുരുകയാണ്. ജില്ലാ കലാമേള തുടങ്ങിയതു മുതല്‍ സ്‌കൂള്‍ തല ലീഡ് നിലനിര്‍ത്തുകയാണ് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്. പി.പിഎം എച്ച്.എസ്.എസ് കോട്ടുക്കര-167, സി.എച്ച്.എം.എച്ച്.എസ് പൂക്കൊളത്തൂര്‍ – 164 പോയിന്റുകള്‍ നേടി തൊട്ടു പിന്നില്‍ നിലയുറപ്പിച്ചു. വിവിധ കലോത്സവങ്ങളില്ലയി
യുപി വിഭാഗം – കുറ്റിപ്പുറം, ഹൈസ്‌കൂള്‍ – കൊണ്ടോട്ടി , ഹയര്‍സെക്കണ്ടറി- മങ്കട , യു.പി സംസ്‌കൃതം – മേലാറ്റൂർ, ഹൈസ്‌കൂള്‍ സംസ്‌കൃതം – പരപ്പനങ്ങാടി, യു.പി അറബിക്ക് – കിഴിശ്ശേരി, ഹൈസ്‌കൂള്‍ അറബിക്ക് – മഞ്ചേരി ഉപജില്ലകള്‍ മുന്നിലെത്തി.
അഞ്ച് ദിനങ്ങള്‍ നീണ്ടു നിന്ന ജില്ലാ കലോത്സവത്തിന് നാളെ തിരശ്ശീലവീഴും. കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ വൈകിട്ട് ഏഴിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇനാളെ വേദി ആറ് ബോയ്‌സ് സ്‌കൂള്‍ യുപി ഗ്രൗണ്ടില്‍ നടക്കേണ്ട ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സംഘനൃത്ത മത്സരം വേദി നാല് എന്‍.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.