ജില്ലാ കലോത്സവത്തിൽ സംഘ നൃത്ത വേദി തകർന്ന് എട്ട് മത്സരാർത്ഥികൾക്ക് പരുക്ക്
തിരൂർ: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്ത മത്സരത്തിൽ സ്റ്റേജിൻ്റെ തകർച്ച മൂലം എട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്. രാത്രി 10.15 ഓടെയാണ് മത്സരം കഴിഞ്ഞയുടൻ കുഴഞ്ഞു വീണ വിദ്യാർത്ഥികളെ ആംബുലൻസിൽ മെഡിക്കൽ റൂമിലെത്തിക്കുകയായിരുന്നു.
കൊണ്ടോട്ടി തടത്തിൽ പറമ്പ് ജി എച്ച് എസ് എസ് വിദ്യാർത്ഥികളായ നന്ദന, ദേവ നന്ദ, അനാമിക, അശ്വിത, അഭിന, നയന, അഭിനയ എന്നീ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്റ്റേജിലെ ഇളകിയ കമ്പി കാലിൽ കുത്തിയാണ് അപകടം. സാരമായി പരുക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച.മറ്റു കുട്ടികൾ ബോയ്സ് സ്കൂളിലെ മെഡിക്കൽ റൂമിലും പ്രവേശിപ്പിച്ചു.മറ്റൊരു സ്കൂളിലെ രണ്ട് സംഘനൃത്ത വിദ്യാർത്ഥികൾക്കു കൂടി ഇതേ സ്റ്റേജിൽ നിന്നും പരുക്കേറ്റ് വൈകിട്ട് ചികിത്സ തേടിയിരുന്നു.
കമ്പിയും പലകയും ഇളകിയ നിലയിലാണ് സ്റ്റേജ് ഉണ്ടായിരുന്നതെന്ന് മത്സരാർത്ഥികൾ പറഞ്ഞു. അപകടത്തെ തുടർന്ന് വേദി 4ൽ ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി. വേദി ആറ് ബോയ്സ് സ്കൂളിൽ നടക്കേണ്ട സംഘനനൃത്തം എൻ എസ് എസ് സ്കൂളിലെ വേദി 4 ലേക്ക് ഇന്നലെയാണ്മറ്റിയത്. വേദി മാറ്റത്തിൽ രക്ഷിതാക്കൾ നേരത്തേ പ്രതിഷേധം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. എച്ച് എസ് എസ് സംഘ നിർത്തത്തിൽ ഇന്ന് അപ്പീലുമായി എത്തിയ സ്കൂളുകളെല്ലാം വേദിയുടെ പ്രശ്നം പരാതിപ്പെട്ടിരുന്നു. ജില്ലാദ്യാഭ്യാസ ഓഫീസർ കെ.പി രമേശ് കുമാർ പരുക്കേറ്റ കുട്ടികളെ സന്ദർശിച്ചു.