35 ആം മിനിറ്റിൽ മെസ്സി മാജിക്; ഓസ്ട്രേലിയയ്ക്കെതിരേ അർജന്റീന മുന്നിൽ

ഖത്തർ ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ അർജന്റീന മുന്നിൽ. 35 ആം മിനിറ്റിൽ മെസ്സിയിലൂടെയാണ് ടീം ലീഡ് നേടിയത്. നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ലോകകപ്പ് ​ഗോളാണിത്. ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും ഈ ഗോളോടെ മെസി സ്വന്തമാക്കി.

 

ഇതിഹാസ താര മറഡോണയെയാണ് മെസ്സി ഗോൾ വേട്ടയിൽ മറികടന്നത്. 9 ഗോളുകളാണ് മെസ്സി ലോകകപ്പുകളിൽ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് സ്‌കലോണി അര്‍ജന്റീനയെ ഇറക്കിയത്. പരുക്കേറ്റ ഏയ്ഞ്ജല്‍ ഡി മരിയ ആദ്യ ഇലവനില്ല. പകരം പപ്പു ഗോമസ് ടീമിലിടം നേടി. 4-3-3 ശൈലിയിലാണ് അര്‍ജന്റീന കളിക്കുന്നത്.