അര്‍ജന്‍റീന ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നാട് കടത്തി മെസിപ്പട

ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി അര്‍ജന്റീന ക്വാര്‍ട്ടറില്‍. ലിയോണല്‍ മെസിയുടെ സുവര്‍ണകാലുകള്‍ തുടക്കമിട്ടു, ജൂലിയന്‍ ആല്‍വാരസ് അതിസുന്ദരമായി പൂര്‍ത്തിയാക്കി, ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.