സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ പിഎം ഹരിദാസ് അന്തരിച്ചു

 

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി പിഎം ഹരിദാസ് അന്തരിച്ചു. കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം.

1984 ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിന്റെ കഥ ചുരുളഴിയുന്നത് അങ്ങനെയായിരുന്നു.

ദുൽഖർ ചിത്രം ‘കുറുപ്പിൽ’ ഇന്ദ്രജിത്താണ് പിഎം ഹരിദാസിന്റെ വേഷം അഭിനയിച്ചത്. ഡിവൈഎസ്പി കൃഷ്ണദാസ് എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്.