മഞ്ചേരിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മഞ്ചേരി: മഞ്ചേരിയിൽ നിരോധിത മയക്കുമരുന്നായ 10 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ. മഞ്ചേരി പയ്യനാട് കുട്ടിപ്പാറ നെല്ലിക്കുത്ത് ഭാഗങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കും മറ്റും ലഹരി വില്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർക്കോട്ടിക് ടീമും മഞ്ചേരി അഡീഷണൽ എസ്ഐ കൃഷ്ണന്റെ നേതൃത്വത്തിൽ മഞ്ചേരി പോലീസും പരിശോധനയ്ക്ക് നേതൃത്വം നൽകി. ചില്ലറ വിപണിയിൽ അര ലക്ഷം രൂപ വിലവരുന്ന 10 ഗ്രാം നിരോധിത അധിമാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട എംഡിഎംഎ യുമായി പാണ്ടിക്കാട് ഒറവമ്പ്രം സ്വദേശി ഷഹനുൽ ഫർഷാദിനെ (28)പിടികൂടിയത്.

പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ 10 കിലോമീറ്ററോളം ചെയ്സ് ചെയ്ത് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പ്രതി ലഹരി വില്പന നടത്താൻ ഉപയോഗിക്കുന്ന വാഹനം പോലീസ് പിടിച്ചെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ് ഐ കൃഷ്ണൻ, എ എസ് ഐ സത്യൻ കൃഷ്ണദാസ്, തസ്‌ലീം , ഡി എ എൻ എസ് എ എഫ് ടീം അംഗങ്ങയായ ദിനേഷ്.ഐ കെ, ഷഹേഷ് ആർ, ജസീർ കെ, കെ, സിറാജ്ജുദ്ധീൻ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.