ഒരുക്കങ്ങൾ പൂർത്തിയായി; തുഞ്ചന്‍ ഗവ.കോളേജ് പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമം 26ന് 

 

തിരൂര്‍: തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പൂര്‍വാധ്യാപക വിദ്യാര്‍ഥി സംഗമം അതിവിപുലമായി പരിപാടികളോടെ ജനുവരി 26ന് കോളേജ് കാമ്പസില്‍ നടക്കും. പരിപാടിയുടെ ഭാഗമായി കഴിഞ്ഞകാല കോളേജ് മാഗസിനുകളുടെ പ്രദര്‍ശനം ആകര്‍ഷകമായി ഒരുക്കും. അക്കാഡമിക്ക്-കലാ-കായിക പ്രതിഭകളായ കോളേജ് വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടി വൈകിട്ട് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9846200645, 9446391042.