കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ

കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിലായി.കോടഞ്ചേരി സ്വദേശി മുഹമ്മദ്‌ റിഹാഫ് എന്നയാളിനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി S.സുജിത്ദാസ് IPS ന്റെ മേൽനോട്ടത്തിൽ തിരൂർ Dysp K. M. Biju വും തിരൂർ DANSAF ടീമും ചേർന്ന് പിടികൂടിയത്. ഇയാൾ ബാംഗ്ലൂർ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ്.വളാഞ്ചേരിയിൽ കഴിഞ്ഞ മെയ്‌ മാസത്തിൽ 163 Gm, MDMA യുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ 3 പേർ പിടിയിലായിരുന്നു. ഇവർക്ക് MDMA നൽകിയ സംഘത്തലവനാണ് കഴിഞ്ഞ ദിവസം തിരൂർ ടീമിന്റെ പിടിയിലായത്. വളാഞ്ചേരിയിൽ MDMA യുമായി യുവാക്കൾ പിടിയിലായതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പലവട്ടം ഇയാളെ അന്വേഷിച്ചു ചെന്നെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബാംഗ്ലൂർ, ഹിമാചൽപ്രദേശ്, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസം MDMA ഇടപാടിനായി കോഴിക്കോട് വരുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എത്തി പിടികൂടുകയായിരുന്നു.

സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികെയാണ് ജില്ലാ ലഹരി വിരുദ്ധ പ്രത്യേക അന്വേഷണ സംഘം MDMA യുമായി യുവാക്കളെ പിടികൂടുന്നത് .അതിമാരക മായക്കുമരുന്നായ MDMA സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും അഡിക്ട്ട് ആയി മാറുന്ന തരത്തിലുള്ള ഇനത്തിൽ പെട്ട, കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് MDMA. പാർട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണ ഉപയോഗിച്ചാൽ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ ക്ഷീണം അനുഭവപെടില്ല.

പ്രതികൾക്ക് ഇത്തരം ഇടപാടുകൾ നടത്തുന്നതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പ്രതികൾക്ക് ലഹരി വസ്തു ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചുംപോലീസ് അന്വേഷണം നടത്തി വരികയാണെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുമെന്നും തിരൂർ Dysp, പറഞ്ഞു. കോളേജ് കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുംആണ് പ്രധാനമായും ഇവർ വില്പന നടത്താറുള്ളത്. ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 3000 രൂപക്കാണ്ആവശ്യക്കാർക്ക് നൽകാറുള്ളത്

മലപ്പുറം ജില്ലാ പോലീസ് മേധാവി S. സുജിത്ദാസ് IPS ന്റെ പ്രത്യേക നിർദ്ദേശത്തിൽ തിരുർ dysp  K. M. ബിജുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്.