കേരളാ എന്‍ ജി ഒ സംഘ് ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു

 


സംസ്ഥാന ബജറ്റ് പൊതുജനങ്ങളെയും ജീവനക്കാരെയും വഞ്ചിച്ചെന്നാരോപിച്ച് കേരളാ എന്‍ ജി ഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ഉദ്ഘാടനം ചെയ്തു.ജീവനക്കാരുടെ അട്ടിപേറവകാശം ഞങ്ങള്‍ക്കാണെന്ന് പറയുന്ന ഇടത് സര്‍വീസ് യൂണിയനുകള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയുവാനുള്ളതെന്നറിയാന്‍ ജീവനക്കാര്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.മുരളി അരിപ്ര, എ.പി മോഹന്‍ദാസ്, യു.ഹനീഷ്, ഇ.സുധീഷ്, ഐ പി മഹേന്ദ്രകുമാര്‍, അജിത്ത്, പത്മരാജന്‍
എന്നിവര്‍ നേതൃത്വം നല്‍കി.ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പനൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ പി.പി വാസുദേവന്‍ നന്ദിയും പറഞ്ഞു.