താനൂർ മണ്ഡലത്തിൽ സമ്പൂർണ്ണ സുകന്യ പദ്ധതി ഉദ്ഘാടനം ചെയ്തു

താനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും സ്കൂളുകളിലും സമ്പൂർണ്ണ സുകന്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ  ഉദ്ഘാടനം  നിറമരുതൂർ കാളാട് സൂർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച്  കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ  നിർവഹിച്ചു. അമൃത് പെക്ക്സ് നാഷണൽ ഫിലാറ്റലി എക്സിബിഷനോടനുബന്ധിച്ച് ‘അമൃത് പെക്ക്സ് പ്ലസ് ‘ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിൽ, ഫെബുവരി 10 നകം , 10 വയസ്സിൽ താഴെ പ്രായം വരുന്ന മുഴുവൻ പെൺകുട്ടികളെയും സുകന്യ സമൃദ്ധി പദ്ധതിക്ക് കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതി. ചടങ്ങിൽ കുടുബശ്രീ കോർഡിനേറ്റർ ജാഫർ കക്കൂത്ത് അധ്യക്ഷത വഹിച്ചു. തിരൂർ തപാൽ ഡിവിഷണൽ സൂപ്രണ്ട്  ശ്രീരാജ് എസ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. നിറമരുതുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഇസ്മയിൽ , സി.ഡി.പി.ഒ ബീന എന്നിവർ സംസാരിച്ചു.