ചെങ്കല്‍ സമരം അവസാനിച്ചു
മലപ്പുറം:ചെങ്കല്‍ ഉല്‍പ്പാദക മേഖലയില്‍ നടന്നു വന്നിരുന്ന അനിശ്ചിതകാല സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന് കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.
മാര്‍ച്ച് 8ന് തിരുവനന്തപുരത്ത് വ്യവസായ, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയതായി യോഗം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് കെ കെ ഷൗക്കത്തലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ മണികണ്ഠന്‍ യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഇ കെ അബ്ദു സംസാരിച്ചു.പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഫൈൻ അടച്ച് എത്രയും പെട്ടെന്ന് വിട്ടുനൽകുക ,മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പിഴത്തുക കുറക്കുക,മിച്ച ഭൂമിയില്‍ ചെങ്കല്‍ ഖനനത്തിന് അനുമതി നല്‍കുക,ചെറുകിട ചെങ്കല്‍ കോറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന നിയമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിച്ച് ജനുവരി 30 മുതലാണ് സമരം ആരംഭിച്ചത്.