മാനസിക സമ്മർദ്ദങ്ങൾ കുറക്കാൻ 5 വഴികൾ

▪️മാനസിക സമ്മർദം ഏവരേയും വിഷമപ്പെടുത്തുന്ന ഒന്നാണ്. ചില തയ്യാറെടുപ്പുകളും മാനസീകമായ ചില മാറ്റങ്ങളും വരുത്തിയാൽ സമ്മർദ്ദത്തിനു കുറവുണ്ടാകും. ചില വഴികൾ സുചിപ്പിക്കാം.

1. തന്റെ അഭിപ്രായം വ്യക്തമായി തന്നെ പറയുക.(Assertive).നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി മടികൂടാതെ വാദിക്കുകയും, നമ്മുടെ വികാരങ്ങളെയും അഭിപ്രായങ്ങളും വളച്ചുകെട്ടില്ലാതെ,അതേസമയം മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കാത്ത രീതിയില്‍ പ്രകടിപ്പിക്കുകയും ചെയ്യുക.

▪️കേള്‍ക്കുന്നയാളിന്‍റെ മുഖത്തു നോക്കിയും എന്നാൽ തുറിച്ചുനോക്കാതേയുo ചുരുങ്ങിയ വാക്കുകളില്‍ കാര്യം അവതരിപ്പിക്കണം.പതറാത്ത ഉറച്ച ശബ്ദത്തില്‍ സംസാരിക്കുക. വാക്കുകള്‍ക്കൊപ്പം അനുയോജ്യമായ ശരീരഭാഷയും ഉണ്ടാകണം.

2. ജീവിതത്തില്‍ അടുക്കും ചിട്ടയും വളര്‍ത്തണം.

▪️ ലക്ഷ്യങ്ങളെയും ഉത്തരവാദിത്തങ്ങളുo ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളേയും മുന്‍ഗണനാ ക്രമത്തില്‍ ചിട്ടപ്പെടുത്തുന്നത് അവ കൂടുതല്‍ ഫലപ്രദമായി നിര്‍വ്വഹിക്കാനും, പ്രതിസന്ധി ഘട്ടങ്ങളെ കൂടുതല്‍ നന്നായി നേരിടാനും സഹായിക്കും. ചെയ്യാനുള്ള കാര്യങ്ങളെ അവയുടെ പ്രാധാന്യവും മുൻഗണനയും കണക്കിലെടുത്തു ചെയ്തു തീര്‍ക്കുക. അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്ക് മുന്‍ഗണന കൊടുക്കുന്നത് പലര്‍ക്കും പറ്റുന്ന അബദ്ധമാണ്.

3. മറ്റുള്ളവരോട് മനസ്സുതുറക്കുക. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റും നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സുതുറന്നു സംസാരിക്കുക. പ്രശ്നങ്ങളെ പുതിയ വീക്ഷണകോണിലൂടെ നോക്കിക്കാണാനും പുതിയ ഉൾകാഴ്ച. ലഭിക്കാനും, പ്രശ്ന പരിഹാരത്തിന് പുതിയ ആശയങ്ങള്‍ കിട്ടാനും അതു സഹായിക്കും.

▪️ജീവിത ശൈലിയിൽ മാറ്റങ്ങള്‍ വരുത്തുക. പുകവലിയും മദ്യപാനവും മാനസിക സമ്മര്‍ദ്ദത്തിന് താല്‍ക്കാലിക ആശ്വാസമേ നൽകു .ഈ ദുശ്ശീലങ്ങള്‍ കാല ക്രമത്തില്‍ മാനസികസമ്മര്‍ദ്ദം വഷളാക്കിയേക്കാം.

▪️ പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുഷ് ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താനും സഹായകരമാകും.

▪️വേണ്ടത്ര ഉറങ്ങുന്നത് മാനസികസമ്മര്‍ദ്ദം തടയുന്നതിനു സഹായകരമാണ്.

4. ഏതു തിരക്കുകള്‍ക്കിടയിലും ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാനായി അല്പ സമയം കണ്ടെത്തുക. മാനസികസമ്മര്‍ദ്ദം തടയാന്‍ സഹായിക്കും.

5. റിലാക്സേഷന്‍ വിദ്യകള്‍ക്കായി സമയം കണ്ടെത്തുക. പാട്ടുകള്‍ കേള്‍ക്കുക, കണ്ണുകളടച്ച് ദീര്‍ഘമായി ശ്വസിക്കുക, മനശ്ശാന്തി തരുന്ന സ്ഥലങ്ങളെ മനസ്സില്‍കാണുക (creative visualization), യോഗ ചെയ്യുക തുടങ്ങിയവ ക്ഷീണം അകറ്റാനും ഏകാഗ്രത വര്‍ദ്ധിക്കാനും നല്ല ഉറക്കം കിട്ടാനും ഉപകരിക്കും.

▪️ തന്നിൽ മാനസിക സമ്മര്‍ദ്ദഠ ഉണ്ടാക്കുന്നതു എന്തൊക്കെയെന്നു തിരിച്ചറിയുക. അനുയോജ്യമായ പരിഹാര വഴികൾ സ്വീകരിക്കുക.

. ▪️ ഇതുവരെ നിർദ്ദേശിച്ച വഴികൾ സ്വീകരിച്ചിട്ടും മാനസിക സമ്മര്‍ദ്ദ ലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കിൽ വിദഗ്ദ്ധോപദേശം തേടേണ്ടതാണ്.