Fincat

പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രിക്ക് കൂടുതൽ സുരക്ഷ; നിയമ സഭ പിരിഞ്ഞു

ധനമന്ത്രി കെ എൻ ബാലഗോപാലിന് സുരക്ഷ കൂട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് നീക്കം. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പൊലീസ് സന്നാഹങ്ങളാണ്. നിയമസഭയിലേക്ക് നാല് പൊലീസ് ജീപ്പ് അകമ്പടിയോടെയാണ് മന്ത്രി എത്തിയത്.

1 st paragraph

ഇന്ധന സെസ് പിൻവലിക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. ഇനി 27ന് മാത്രമേ സഭ സമ്മേളനം ഉള്ളു. സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി.

 

പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമെന്ന് സ്പീക്കർ പറഞ്ഞു. പ്രതിഷേധം ഉയർന്നാൽ ചോദ്യോത്തര വേള സസ്പെൻഡ്‌ ചെയ്യുന്നതാണ് പതിവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു .

2nd paragraph

മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. ശക്തമായ പ്രതിഷേധം തുടരും. സമരം ചെയ്യുന്നവരെ ധനമന്ത്രി അവഹേളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.