സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റില്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഊതി വീര്‍പ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്നും ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചു.
പല കാര്യങ്ങളിലും തന്നെ കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചു.
‘ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമായിരുന്നു. പട്ടിണിയില്‍ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യാ ശ്രമം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല. നിരാകരിക്കുകയും ഇല്ല. പക്ഷേ പാര്‍ട്ടിയുടെ ഒരു സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളെയാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്. സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടി വരും.. വ്യക്തിപരമായി നിരന്തരം ആക്രമിച്ചത് കൊണ്ട് മാത്രമാണ് പദവിയെ പോലും വകയ്ക്കാതെ തെറിവിളിക്കേണ്ടിവരുന്നത്’. ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റില്‍ പറഞ്ഞു.