തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; കോട്ടയിൽ അബ്ദുൽ കരീം പ്രസിഡൻ്റ് ,വെട്ടം ആലിക്കോയ ജനറൽ സെക്രട്ടറി

തിരൂർ: തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് (ബുധൻ) വൈകിട്ട് തിരൂർ കുഞ്ഞു ഹാജി സൗദത്തിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിലാണ് പുതിയ സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:

കോട്ടയിൽ അബ്ദുൽ കരീം – കൽപകഞ്ചേരി (പ്രസിഡൻ്റ്)
വെട്ടം ആലിക്കോയ – വെട്ടം (ജനറൽ സെക്രട്ടറി)
ഫൈസൽ എടശ്ശേരി- തിരുന്നാവായ (ട്രഷറർ)

വൈസ് പ്രസിഡൻ്റുമാർ :-
കണ്ടാത്ത് കുഞ്ഞിപ്പ – തിരൂർ മുനിസിപ്പാലിറ്റി
മയ്യേരി കുഞ്ഞിമുഹമ്മദ് മാസ്റ്റർ – .കൽപകഞ്ചേരി
വി.കുഞ്ഞാവ – ആതവനാട്
പി.സി ഇസ്ഹാഖ് – വളവന്നൂർ

ജോയിൻ്റ് സെക്രട്ടറിമാർ:-

എ.കെ സൈതാലിക്കുട്ടി – തിരൂർ മുനിസിപ്പാലിറ്റി
ഷഫീഖ് കുന്നത്ത് – വെട്ടം
പി പി ലായിഖ് – തലക്കാട്
പാറയിൽ അലി- വളവന്നൂർ