നീണ്ട കാത്തിരിപ്പിന് വിരാമം, ജോഫ്ര ആർച്ചറെ അവതരിപ്പിച്ച് മുംബൈ ഇന്ത്യൻസ്

 

അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ ഉടൻ രോഹിത് ശർമ്മ നയിക്കുന്ന ടീമിനൊപ്പം ചേരും. ജോഫ്രയുടെ മടങ്ങി വരവ് സോഷ്യൽ മീഡിയയിലൂടെ ഫ്രാഞ്ചൈസി തന്നെയാണ് അറിയിച്ചത്. 2020 സീസണിന് ശേഷം ആദ്യമായാണ് ആർച്ചർ ഐപിഎല്ലിലേക്ക് മടങ്ങുന്നത്.

22ാം നമ്പര്‍ ജേഴ്സി ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന ആര്‍ച്ചറുടെ ചിത്രമാണ് മുംബൈ പങ്കുവച്ചിട്ടുള്ളത്. ഒന്നര വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ആര്‍ച്ചറെ ഔദ്യോകിമായി അവതരപ്പിച്ചിരുക്കന്നത്. 2021 ലെ ഐപിഎല്‍ മെഗാ താരലേലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ആര്‍ച്ചറെ എട്ട് കോടി മുടക്കി മുംബൈ ടീമിലെത്തിച്ചത്.

കൈ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് കളിക്കാനാകില്ലെന്ന് അറിഞ്ഞിട്ടും, താരത്തിനായി കോടികൾ മുടക്കാനുള്ള ഫ്രാഞ്ചൈസിയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ സീസണിൽ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി നേരിട്ടുവെന്നത് ശ്രദ്ധേയമാണ്. പരിക്ക് കാരണം ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഈ സീസണിൽ നിന്ന് പുറത്തായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജോഫ്ര ആർച്ചർ തിരിച്ചെത്തിയതോടെ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് ആശ്വാസമാണ്.

ബുംറയുടെ അഭാവത്തിൽ മുംബൈയെ ശക്തിപ്പെടുത്താൻ ആർച്ചർക്ക് കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ തൻ്റെ പഴയ മികവിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. മാർച്ച് 31 മുതലാണ് ഈ സീസൺ ആരംഭിക്കുന്നത്.