വേനലവധി ആഘോഷിക്കാം മലപ്പുറം കെ.എസ്.ആർ.ടി.സിക്കൊപ്പം; വിനോദ യാത്രാവിവരണം അറിയാം

ഏപ്രിൽ, മെയ് മാസങ്ങളിലായി ഒരുക്കിയിരിക്കുന്നത് 62 ബജറ്റ് ഫ്രണ്ട്ലി ട്രിപ്പുകൾ
കുറഞ്ഞ സമയം കൊണ്ടുതന്നെ യാത്രാ പ്രേമികളെ ആകർഷിച്ച കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾക്ക് ജില്ലയിലും നിരവധി ആരാധകരാണുള്ളത്. കേരളത്തിനകത്തെ ചെറുതും വലുതുമായ നിരവധി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന യാത്രകൾ ഏവരെയും ആകർഷിക്കുന്നതാണ്. പരീക്ഷാകാലം കഴിഞ്ഞ് വേനലവധിക്ക് സ്‌കൂളുകൾ പൂട്ടിയതോടെ വിനോദസഞ്ചാരത്തിന് തയ്യാറെടുക്കുന്ന കുടുംബങ്ങൾക്കും കെ.എസ്.ആർ.ടി.സിയുടെ ഈ ബജറ്റ് ഫ്രണ്ട്ലി ട്രിപ്പുകളിൽ ഒരു കൈ നോക്കാവുന്നതാണ്.
ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി ഏപ്രിൽ, മെയ് മാസത്തിൽ 62 ട്രിപ്പുകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. വേനലവധിയും വിഷു, ഈസ്റ്റർ, പെരുന്നാൾ ആഘോഷങ്ങളും ഒന്നിച്ചെത്തുന്ന ഈ മാസങ്ങളിൽ കുറഞ്ഞ ചെലവിൽ മികച്ച യാത്രാ അനുഭവം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. മലപ്പുറം ഡിപ്പോയിൽ നിന്നാണ് ഏറ്റവും കൂടുതൽ യാത്രകൾ ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ എട്ട് മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 14 ട്രിപ്പുകളും മെയ് മാസത്തിൽ 19 യാത്രകളുമാണ് ഇവിടെ നിന്നും ഒരുക്കിയിട്ടുള്ളത്.

യാത്രയുടെ വിവരങ്ങൾ
മലപ്പുറം ഡിപ്പോ


ഏപ്രിൽ രണ്ട്: മാമലക്കണ്ടം, മൂന്നാർ
ഏപ്രിൽ ഒമ്പത്: ആതിരപ്പിള്ളി, മലക്കപ്പാറ.
ഏപ്രിൽ 14: വയനാട്.
ഏപ്രിൽ 15: മാമലക്കണ്ടം, മൂന്നാർ.
ഏപ്രിൽ 16: ആതിരപ്പിള്ളി, മലക്കപ്പാറ.
ഏപ്രിൽ 22: മാമലക്കണ്ടം, മൂന്നാർ.
ഏപ്രിൽ 23: ആതിരപ്പിള്ളി, മലക്കപ്പാറ.
ഏപ്രിൽ 26: കാന്തല്ലൂർ, മൂന്നാർ.
ഏപ്രിൽ 28: വാഗമൺ, കുമരകം.
ഏപ്രിൽ 29: മാമലക്കണ്ടം, മൂന്നാർ.
ഏപ്രിൽ 30: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് ഒന്ന്: തൃശൂർ, കൊച്ചി.
മെയ് രണ്ട്: മൂന്നാർ, കാന്തല്ലൂർ.
മെയ് ആറ്: മാമലക്കണ്ടം, മൂന്നാർ.
മെയ് ഏഴ്: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് പത്ത്: മൂന്നാർ, ചതുരംഗപ്പാറ.
മെയ് 12: വാഗമൺ, കുമരകം.
മെയ് 13: മാമലക്കണ്ടം, മൂന്നാർ.
മെയ് 14: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 16: മൂന്നാർ, കാന്തല്ലൂർ.
മെയ് 20: മാമലകണ്ടം, മൂന്നാർ.
മെയ് 21: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 24: മൂന്നാർ, ചതുരംഗപ്പാറ.
മെയ് 26: വാഗമൺ, കുമരകം.
മെയ് 27: മാമലക്കണ്ടം, മൂന്നാർ.
മെയ് 28: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 30: മൂന്നാർ, കാന്തല്ലൂർ.

പെരിന്തൽമണ്ണ ഡിപ്പോ
ഏപ്രിൽ ഒമ്പത്: ഏകദിന സിയാറത്ത് യാത്ര,
ഏപ്രിൽ 16: മലക്കപ്പാറ.
ഏപ്രിൽ 23: വയനാട്.
ഏപ്രിൽ 26: മൂന്നാർ.
ഏപ്രിൽ 30: കണ്ണൂർ.
മെയ് ഒന്ന്: നെല്ലിയാമ്പതി.
മെയ് ഏഴ്: തൃശൂർ, കൊച്ചി.
മെയ് 13: മൂന്നാർ.
മെയ് 14: വയനാട്.
മെയ് 21: തലശ്ശേരി, കണ്ണൂർ.
മെയ് 28: ആതിരപ്പിള്ളി, മലക്കപ്പാറ.

നിലമ്പൂർ ഡിപ്പോ
ഏപ്രിൽ 16: വയനാട്.
ഏപ്രിൽ 23: വാഗമൺ.
ഏപ്രിൽ 26: കുമരകം.
ഏപ്രിൽ 30: മൂന്നാർ.
മെയ് ഒന്ന്: നെല്ലിയാമ്പതി.
മെയ് ഏഴ്: വയനാട്.
മെയ് 13: ഇടുക്കി, വാഗമൺ.
മെയ് 14: വയനാട്.
മെയ് 20: മൂന്നാർ.
മെയ് 21: നെല്ലിയാമ്പതി.
മെയ് 28: കുമരകം.

പൊന്നാനി ഡിപ്പോ
ഏപ്രിൽ 16: വയനാട്.
ഏപ്രിൽ 23: കണ്ണൂർ.
ഏപ്രിൽ 26: വയനാട്.
ഏപ്രിൽ 30: വാഗമൺ.
മെയ് ഒന്ന്: പാലക്കാട് കോട്ട, മലമ്പുഴ.
മെയ് ഏഴ്: നിലമ്പൂർ, ആഢ്യൻപാറ.
മെയ് 14: വാഗമൺ.
മെയ് 21: തലശ്ശേരി, കണ്ണൂർ.
മെയ് 28: വയനാട്.

ഈ അവധിക്കാലത്ത് ചുരുങ്ങിയ ചെലവിൽ യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ.്ആർ.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്റെ വിവിധ യാത്രകൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് : 9447203014,9995726885,9446389823.