എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: പ്രതി സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ആളെന്ന്
നാടിനെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ രൂപസാദൃശ്യമുള്ളയാള്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ആളെന്ന സംശയത്തെത്തുടര്‍ന്ന് എറണാകുളം ഇരുമ്പനത്തെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന. ഫ്ളാ റ്റിലെത്തി പൊലീസ് താമസക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിന്റെ കോച്ചുകളില്‍ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. ആലപ്പുഴകണ്ണൂര്‍ എക്‌സിക്യുട്ടൂവ് ട്രെയിനിന്റെ ഡി1, ഡി2 കോച്ചുകളിലാണ് പരിശോധന. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാറ്റിയിട്ട ബോഗികളിാണ് ഫൊറന്‍സിക് പരിശോധന.
കേസില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പൊലീസ് പുറത്തുവിടുന്നത്.
പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു.