ന്യൂഡല്‍ഹി: 2023-24 സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഇന്ന്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിംഗ് ഇന്നലെ അവസാനിച്ചിരുന്നു.
ഇത്തവണയും റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 6.5 ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്.
2022 മെയ് മാസം മുതലാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഇതിനോടകം ആറ് തവണയാണ് നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്. ഈ കാലയളവിലെ മൊത്തം വര്‍ധന 2.50 ശതമാനമാണ്. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റിപ്പോ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളും റീട്ടെയില്‍ വായ്പകളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കും.
ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കാണ് റിപ്പോ നിരക്ക്. എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം, ആഗോള സാമ്ബത്തിക വിപണിയിലെ ചാഞ്ചാട്ടം, ഭൗമ രാഷ്ട്രീയ പിരിമുറുക്കം എന്നീ സാഹചര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് റിപ്പോ നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുക.