നാളെ മുതല്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ എ ഐ ക്യാമറയില്‍ കുടുങ്ങും; പിഴ വിവരങ്ങള്‍ അറിയാം…

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തുടനീളം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ളത്. സേഫ് കേരള എന്ന പേരിലാണ് പദ്ധതി.

സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗം, യാത്രയ്ക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, വാഹനങ്ങളുടെ വേഗത മുതലായ കാര്യങ്ങള്‍ എ ഐ ക്യാമറ കൃത്യമായി നിരീക്ഷിക്കും. കനത്ത പിഴയാണ് ട്രാഫിക് നിയമലംഘനങ്ങള്‍ക്കായി ഈടാക്കുന്നത്. എ ഐ ക്യാമറകളുടെ സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്താണ് പ്രവര്‍ത്തിക്കുക.

 

ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ 500

ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000

സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 500

അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 250

ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000

മിറര്‍ ഇല്ലെങ്കില്‍ 250

റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും.