81 വര്‍ഷം മുമ്പ് കാണാതെപോയ പുസ്തകം ലൈബ്രറിക്ക് തിരിച്ചുകിട്ടി

വായനശാലയിൽ നിന്ന് പുസ്തകമെടുത്താൽ കൃത്യ സമയത്ത് തിരിച്ചു നൽകണം. ഇല്ലെങ്കിൽ പിഴത്തുക നൽകേണ്ടി വരും. ഇത് ഭയന്ന് നമ്മളിൽ പലരും പിന്നീട് അങ്ങോട്ടേക്ക് പോകാറില്ല. ഇങ്ങനെയാണ് മിക്കവാറും സംഭവിക്കുന്നത്. എന്നാല്‍, വാഷിങ്ടണ്‍ സ്റ്റേറ്റ് ലൈബ്രറിയില്‍ 81 വര്‍ഷം മുമ്പ് കാണാതെപോയ പുസ്തകം ലൈബ്രറിക്ക് തിരിച്ചുകിട്ടിയിരിക്കുകയാണ്. ഒളിമ്പിയ സ്വദേശി ബ്രാഡ് ബിറ്റര്‍ എന്നയാളാണ് പുസ്തകം തിരിച്ചെടുത്തത്. എന്താണ് സംഭവമെന്നല്ലേ? 81 വര്‍ഷം മുമ്പ് ഒരാള്‍ വായിക്കാനെടുത്തതാണ് ഈ പുസ്തകം.

1942-മാര്‍ച്ചിലാണ് പുസ്തകം തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. ഇത്രയും വൈകിയതിനാല്‍ ലൈബ്രറി അധികൃതര്‍ പുസ്തകം തിരികെ ഏൽപ്പിക്കില്ലെന്ന് കരുതിയാകണം എന്നാല്‍, ലൈബ്രറിയിൽ നിന്നുള്ള പ്രതികരണം ഞെട്ടിച്ചെന്നും ബ്രാഡ് പ്രതികരിച്ചു. ഏതാണ്ട് 480 ഡോളറോളം പിഴത്തുക ഉണ്ടായിരുന്നെകിലും വായന വളര്‍ത്തുന്നതിന്റെ ഭാഗമായി 2020-മുതല്‍ ലൈബ്രറി പിഴ ഈടാക്കുന്നത് നിര്‍ത്തിയതിനാല്‍ ബ്രാഡിന് ധനനഷ്ടമുണ്ടായില്ല.