സിറ്റി സ്‌കാന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനവും ചാനല്‍ ലോഞ്ചിംങും മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു
നഗര-ഗ്രാമ വാര്‍ത്തകളുടെ സ്പന്ദനമായി മാറിയ സിറ്റിസ്‌കാന്‍ മീഡിയയുടെ പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനവും ചാനല്‍ ലോഞ്ചിംങും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന സിറ്റിസ്‌കാന്‍ മീഡിയയുടെ ജിത്തു മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് സമര്‍പ്പണവും നടന്നു. മാധ്യമ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കായക്കല്‍ അലി മാസ്റ്റര്‍ക്ക് മാധ്യമ അവാര്‍ഡും സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഡോ.പി.എ രാധാകൃഷ്ണന് സോഷ്യല്‍ ഐക്കണ്‍ അവാര്‍ഡും സമര്‍പ്പിച്ചു. അകാലത്തില്‍ വിടപറഞ്ഞ സിറ്റിസ്‌കാന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജിത്തുവിന്റെ ഫോട്ടോ അനാഛാദനം മന്ത്രി നിര്‍വഹിച്ചു. സിറ്റിസ്‌കാന്‍ മാനാജിംഗ് ഡയറക്ടര്‍ എം.പി റാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ, പ്രതിപക്ഷ നേതാവ് എഡ്വ.എസ് ഗിരീഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ അബ്ദുല്‍ സലാം മാസ്റ്റര്‍, ഹാരിസ് അന്നാര,ജില്ലാപഞ്ചായത്തംഗം വികെഎം ഷാഫി, പികെകെ തങ്ങള്‍, ചേംബര്‍ ഓഫ് കോമേഴ്‌സ് ജനറല്‍ സെക്രട്ടറി പിപി അബ്ദുറഹിമാന്‍, എ.ശിവദാസന്‍, റജിനായര്‍, ഇ.അലവിക്കുട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സിറ്റിസ്‌കാന്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് മെജസ്റ്റിക്ക് ഗ്രൂപ്പ് മാനാജിംഗ് പാട്ട്ണര്‍ പി ലത്തീഫ്, ഇബ്ര പെര്‍ഫ്യൂം മാനേജിംഗ് ഡയറക്ടര്‍ വി.ഷമീല്‍ എന്നിവര്‍ ഏറ്റുവാങ്ങി.