Fincat

ടി എം. ജി കോളേജിൽ ത്രിദിന അന്താരാഷ്ട്ര വിവർത്തന ശില്പശാല

തിരൂർ: തുഞ്ചൻ സ്മാരക ഗവണ്മെന്റ കോളേജ് അറബിക് ഗവേഷണ വിഭാഗം നടത്തുന്ന അന്താരാഷ്ട്ര വിവർത്തന ശിൽപ്ശാല നാളെ തുടങ്ങും. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മവാസിം ട്രാൻസ്‌ലേഷൻ അക്കാദമിയുമായി സഹകരിച്ചാണ് മൂന്നു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് തിരൂർ എം എൽ എ കുറുക്കോളി മൊയ്‌ദീൻ ഉദ്ഘാടനം ചെയ്യും. കോളേജ്‌ പ്രിൻസിപ്പൽ ഡോ. അജിത് എം. എസ്‌ അധ്യക്ഷനാകും. അറബിക് ഗവേഷണ വിഭാഗം മേധാവി ഡോ. ജാഫർ സാദിക്ക് ആമുഖ ഭാഷണം നിർവ്വഹിക്കും.

1 st paragraph

ഈജിപ്തിലെ മൗലാന ആസാദ് സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ മുൻ ഡയറക്ടർ ലിയാഖത്തലി മുഖ്യ പ്രഭാഷണം നടത്തും. ഖത്തർ അൽ മവാസിം എംഡി ഡോ. ഷഫീഖ് കോടങ്ങാട്, ഖത്തർ ടൂറിസം വിഭാഗത്തിലെ സീനിയർ ട്രാൻസ്ലേറ്റർ അബ്ദുൽ ഗഫൂർ, കേരളത്തിനകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റി, കോളേജ് തലങ്ങളിലെ അധ്യാപകർ തുടങ്ങിയവർ ശില്പശാലയിൽ റിസോഴ്സ് പേഴസനായി സംബന്ധിക്കും.