ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്; പാചകവാതക വിതരണം പ്രതിസന്ധിയിലാകും
കൊച്ചി: എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ചു മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലാകും.
വേതന വര്‍ധന ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
വേതന വര്‍ധന ആവശ്യപ്പെട്ടുള്ള അപേക്ഷ നല്‍കി 11 മാസമായിട്ടും അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകള്‍ക്ക് കഴിഞ്ഞില്ല. ഉടമകളും തൊഴിലാളികളും ലേബര്‍ ഓഫിസര്‍മാരും തമ്മില്‍ ഇരുപതോളം ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിനൊരുങ്ങുന്നത്. തൊഴിലാളികള്‍ ശനിയാഴ്ച ഉച്ചവരെ പ്രതീകാത്മക സമരം നടത്തി. പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.