വിശ്വഭാരതി സര്‍വകലാശാലയിലെ ഫലകത്തില്‍ നിന്ന് ടാഗോറിനെ ഒഴിവാക്കി; പ്രതിഷേധം ശക്തം
കൊല്‍ക്കത്ത | വിശ്വഭാരതി സര്‍വകലാശാലയിലെ ഫലകത്തില്‍ നിന്ന് രവീന്ദ്രനാഥ ടാഗോറിനെ ഒഴിവാക്കി. യുനസ്‌കോ ലോക പൈതൃക പദവി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപിച്ച ശിലാഫലകത്തില്‍ നിന്നാണ് ടാഗോറിന്റെ പേര് ഒഴിവാക്കിയത്.
പ്രധാന മന്ത്രിയുടെയും സര്‍വകലാശാല വൈസ് ചാന്‍സലറുടെയും പേര് മാത്രമാണ് നിലവില്‍ ഫലകത്തിലുള്ളത്. ടാഗോറിനെ ഒഴിവാക്കിയതിനെച്ചൊല്ലി വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നടപടിക്കെതിരെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. നെഹ്‌റുവിനു പിന്നാലെ ടാഗോറിനെയും മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇരു കക്ഷികളും ആരോപിച്ചു.