Fincat

പഞ്ചായത്തംഗം രാജീവൻ 20 വര്‍ഷമായി തെയ്യം കലാകാരനും

കാഞ്ഞങ്ങാട്: രണ്ടു പതിറ്റാണ്ടിലേറെയായി തെയ്യംകെട്ട് തുടരുകയാണ് ഗ്രാമപഞ്ചായത്തംഗം. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് മെംബറായ രാജീവൻ ചീരോല്‍ ആണ് ഈ തെയ്യം കലാകാരൻ.

1 st paragraph

20 വര്‍ഷത്തിലേറെയായി ഭഗവതി, കുറത്തി, ഗുളികൻ, അണങ്ങ്, കുടുംബ തെയ്യം, ചാമുണ്ടി തുടങ്ങി 20ലേറെ തെയ്യങ്ങള്‍ കെട്ടിയാടുന്നു.

മാമ്ബളം മുടിപ്പിനാര്‍ ചാമുണ്ഡി ഭഗവതി ദേവസ്ഥാനത്തു വെച്ച്‌ വളയും പദവിയും നല്‍കി രാജീവൻ ചീരോലിനെ ആദരിച്ചു. 70കാരനായ അച്ഛൻ ചീരോല്‍ കൊട്ടൻ തെയ്യം കലാകാരനാണ്. അച്ഛനാണ് ഗുരു. ഇപ്പോഴും യുവാക്കളെയും കുട്ടികളെയും തെയ്യം പഠിപ്പിക്കുന്നുണ്ട്.

2nd paragraph