Fincat

കിടപ്പുരോഗികള്‍ക്ക് കൈത്താങ്ങ്; ജനറല്‍ ആശുപത്രിയില്‍ ‘ജി ഗൈറ്റര്‍’ എത്തി

തിരുവനന്തപുരം: കിടപ്പുരോഗികളെ കൈപിടിച്ച്‌ നടത്താനും കൈത്താങ്ങാകാനും ജനറല്‍ ആശുപത്രിയില്‍ ജി ഗൈറ്റര്‍ എത്തി.

1 st paragraph

തളര്‍വാതവും പക്ഷാഘാതവുമടക്കം രോഗാവസ്ഥകള്‍ മൂലം ശരീരവും മനസ്സും ദുര്‍ബലമായിപ്പോയവരെ തിരികെ നടത്തിക്കാനുള്ള ഫിസിയോതെറപ്പി പരിചരണങ്ങളിലാണ് സഹായത്തിനായി ജി ഗൈറ്റര്‍ പ്രയോജനപ്പെടുത്തുക. ഗൈറ്ററിന്റെ ഉദ്ഘാടനം കേരളീയം പരിപാടിയുടെ ഭാഗമായി ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സൗജന്യമായി യന്ത്രത്തിന്റെ സേവനം ലഭിക്കും.

1.86 കോടി മുടക്കി കെ-ഡിസ്‌കാണ് ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തില്‍ ഉപകരണം സജ്ജമാക്കിയത്. വൈകാതെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ ഉള്‍പ്പെടെ ഇതു സ്ഥാപിക്കും.നടക്കാൻ കഴിയാത്തവര്‍ക്ക് സാധാരണ ഇരുമ്ബു ദണ്ഡുകളില്‍ പിടിച്ച്‌ നടത്തിച്ചുള്ള ഫിസിയോ തെറപ്പിയാണ് നല്‍കാറുള്ളത്. എന്നാല്‍, എളുപ്പത്തില്‍ തെറപ്പി നടത്തുന്നതിന് സഹായകമാകുന്ന ഉപകരണമാണ് ജി ഗൈറ്റര്‍.

2nd paragraph

ഒരു ദിവസം 16 രോഗികള്‍ക്ക് 20 മിനിറ്റ് വീതം പരസഹായമില്ലാതെ ഈ യന്ത്രം ഉപയോഗിച്ച്‌ നടന്ന് പരിശീലിക്കാനാകും. വീല്‍ ചെയറിലിരുത്തിയശേഷം ട്രാമ്ബ് വഴിയാണ് രോഗികളെ ഉപകരണവുമായി കയറ്റുന്നത്. പിന്നീട് വീല്‍ചെയര്‍മാറ്റി ഉപകരണവുമായി രോഗിയെ ബന്ധിപ്പിക്കും. യന്ത്രം നിയന്ത്രിക്കാൻ ഒരാള്‍ ഉണ്ടാകും. യന്ത്രത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ട്രെഡ്മില്ലോടുകൂടി രൂപകല്‍പന ചെയ്തിട്ടുള്ള ജി ഗൈറ്റര്‍ രോഗിയുടെ ഭാരം മുഴുവനായി വഹിക്കും. ഓരോ തവണയും ആരോഗ്യപുരോഗതി ഡോക്ടര്‍ക്ക് നേരിട്ട് മനസ്സിലാക്കാം. രോഗിയുടെ ഓക്സിജൻ ലെവല്‍, ഹൃദയമിടിപ്പ് എന്നിവ സ്വയം അളക്കാം.

സാധാരണ ഗതിയില്‍ 900 ചുവടുകള്‍ കൈപിടിച്ച്‌ നടത്തിക്കുന്നതിന് മൂന്ന് മണിക്കൂര്‍ വേണ്ടിവരുമെങ്കില്‍ റോബോട്ടുകള്‍ ഈ സമയപരിധി വലിയ അളവില്‍ ചുരുക്കും. ഫലത്തില്‍ ഫിസിയോ തെറപ്പിയിലെ മനുഷ്യാധ്വാനവും സമയവും

കുറക്കും.