ബർഗർ കഴിച്ചു; 15 പേർ ചികിത്സ തേടി, ഷവർമ കഴിച്ചോ എന്നും പരിശോധന
പത്തനംതിട്ട: പത്തനംതിട്ടയിൽ ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ആഹാരസാധനങ്ങൾ വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ
വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ബർഗർ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. അതേസമയം, ഇവർ ഷവർമ കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.
ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കുള്ള ദേഹാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവിഷബാധയാണെന്നുള്ള നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനയിൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവൂ. നിലവിൽ ബർഗർ കഴിച്ചവർക്കാണ് പ്രശ്നങ്ങളുള്ളത്. ഇവർ ഷവർമ്മ കഴിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.