Bridal

മകള്‍ അവാര്‍ഡ് വാങ്ങുന്നത് കണ്‍കുളിര്‍ക്കെ കാണാൻ ആമിറും ആദ്യഭാര്യ റീനയും ഒരുമിച്ച്

ബോളിവുഡ് താരം ആമിര്‍ ഖാനും റീന ദത്തയും തമ്മിലുള്ള വിവാഹം നടന്നത് 1986-ലാണ്. 16 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷം ഇരുവരും 2002-ല്‍ വേര്‍പിരിഞ്ഞു.

1 st paragraph

രണ്ട് വഴികളിലൂടെ യാത്ര തുടങ്ങിയെങ്കിലും മക്കളായ ജുനൈദ് ഖാനും ഇറാ ഖാനും വേണ്ടി ഇരുവരും ഒരു വേദിയില്‍ ഒരുമിച്ചെത്താറുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഇറാ ഖാന്റെ വിവാഹനിശ്ചയ ചടങ്ങിന് ഇരുവരും ഒരുമിച്ച്‌ പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുന്നതിന്റെ ഏറ്റവും മികച്ച ഉദാഹണമെന്നാണ് ഈ കൂടിച്ചേരലിനെ ആരാധകര്‍ വിശേഷിപ്പിച്ചത്.

ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിച്ച്‌ ഒരു വേദിയില്‍ എത്തിയിരിക്കുകയാണ്. മകള്‍ ഇറാ ഖാന് പുരസ്കാരം ലഭിക്കുന്നത് അഭിമാനത്തോടെ വീക്ഷിക്കാനാണ് ആമിറും റീനയുമെത്തിയത്. ഒപ്പം ഇറയുടെ ഭാവിവരൻ നൂപുര്‍ ശിഖാരെയുമുണ്ടായിരുന്നു. സിഎസ്‌ആര്‍ ജേര്‍ണല്‍ എക്സലൻസ് അവാര്‍ഡ്സില്‍ ഇൻസ്പെയറിങ് യൂത്തിനുള്ള

2nd paragraph

പുരസ്കാരമാണ് ഇറയ്ക്ക് ലഭിച്ചത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംഘടനയായ അഗത്സു ഫൗണ്ടേഷന്റെ സ്ഥാപകയും സിഇഒയുമാണ് ഇറ. ഈ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുൻനിര്‍ത്തിയാണ് ഇറയ്ക്ക് പുരസ്കാരം നല്‍കിയത്.

പുരസ്കാരം സ്വീകരിച്ചെത്തിയ ഇറയെ കവിളില്‍ ചുംബിച്ചാണ് ആമിര്‍ സ്വീകരിച്ചത്. സന്തോഷത്താല്‍ ഇറയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തന്റെ വിഷാദകാലം അതിജീവിക്കാൻ മകളാണ് സഹായിച്ചതെന്ന് നേരത്തെ ആമിര്‍ ഖാൻ പറഞ്ഞിരുന്നു. ഇറയും വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഇത്തരമൊരു നോണ്‍-പ്രൊഫിറ്റ് ഓര്‍ഗനൈസേഷൻ തുടങ്ങാൻ അത് പ്രചോദനമായിട്ടുണ്ടെന്നും ഇറ വ്യക്തമാക്കിയിരുന്നു.