ഖത്തറില്‍ നിന്ന് അശ്ലീലദൃശ്യം, സ്ക്രീൻഷോട്ട് പങ്കുവെച്ച് അരിത ബാബു; ഇയാളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് അഭ്യര്‍ത്ഥന

ആലപ്പുഴ: തന്‍റെ ഫോണിലേക്ക് വിദേശ നമ്ബരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു.

ഇന്നലെ ഉച്ച മുതല്‍ തുടര്‍ച്ചയായി തന്‍റെ ഫോണിലേക്ക് ഒരു വിദേശ നമ്ബരില്‍ നിന്നും വാട്സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത പറഞ്ഞു. ആരാണെന്ന് മെസേജില്‍ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ല. എന്നിട്ടും വീഡിയോ കോള്‍ തുടര്‍ന്നപ്പോള്‍ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തെന്ന് അരിത പറഞ്ഞു.
ക്യാമറ മറച്ചു പിടിച്ച നിലയിലായിരുന്നു. ശേഷം തന്റെ ഫോണിലേക്ക് ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്നും അരിത പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് ഈ നമ്ബര്‍ ഷെയര്‍ ചെയ്തു. അവരുടെ വീഡിയോ കോളില്‍ പതിഞ്ഞയാളുടെ മുഖം അരിത ഫേസ് ബുക്കില്‍ പങ്കുവെച്ചു. ഇയാള്‍ ഖത്തറില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആരുടെയെങ്കിലും കയ്യില്‍ കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അരിത അഭ്യര്‍ത്ഥിച്ചു. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്നും അരിത വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ,
ഏറെനാളായി സൈബര്‍ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാൻ. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബര്‍ ഞരമ്ബുരോഗികള്‍ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ഉച്ച മുതല്‍ തുടര്‍ച്ചയായി എന്‍റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്ബരില്‍ നിന്നും വാട്സാപ്പില്‍ വീഡിയോ കോള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജില്‍ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നല്‍കാതെ വീഡിയോ കോള്‍ തുടര്‍ന്നപ്പോള്‍ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാൻ കഴിയാത്ത സാഹചര്യത്തില്‍ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കൻഡ് മാത്രം ദൈര്‍ഘ്യത്തില്‍ നില്‍ക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയുണ്ടായി. സുഹൃത്തുക്കള്‍ക്ക് ഈ നമ്ബര്‍ ഷെയര്‍ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളില്‍ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.
ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്ബന്മാരെ തുറന്നു കാട്ടുക തന്നെ വേണം.
ഇവൻ ഖത്തറില്‍ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആരുടെയെങ്കിലും കയ്യില്‍ കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇവനെ അറിയുന്നവര്‍ ഉണ്ടെങ്കില്‍ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാൻ വേണ്ടിയാണ്.
