പ്രതിഫലം കൂട്ടിയതോടെ സുരേഷ്ഗോപിയെ നായകനാക്കാൻ നിര്‍മ്മാതാക്കള്‍ക്ക് മടി

ഗരുഡന്റെ വിജയത്തെ തുടര്‍ന്ന് സുരേഷ് ഗോപി തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സിനിമാ ലോകത്തു നിന്ന് പുറത്തു വന്നിരുന്നു.

സാധാരണഗതിയില്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ പ്രതിഫലമാണ് സുരേഷ് ഗോപി വാങ്ങിക്കൊണ്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇപ്പോള്‍ ഇപ്പോള്‍ റിലാസായ ഗരുഡന്‍ വിജയിച്ചതോടെ സുരേഷ് ഗോപി തന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചു എന്നാണ് വിവരം. അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴ് കോടിയാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. നിലവില്‍ എഗ്രിമെന്റ് ഒപ്പുവച്ചിരിക്കുന്ന ചിത്രങ്ങള്‍ ഒഴിച്ച് ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് പുതിയ പ്രതിഫല നിരക്കായിരിക്കുമെന്നും സിനിമ രംഗത്ത് സംസാരമുണ്ട്.
അതേസമയം സുരേഷ്‌ഗോപി പ്രതിഫലം വര്‍ദ്ധിപ്പിച്ചതോടെ അദ്ദേഹത്തെ വച്ച് പ്ലാന്‍ ചെയ്യാനിരുന്ന പല പ്രോജക്ടുകളും നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഏഴുകോടി രൂപയോളം സുരേഷ്‌ഗോപിക്ക് പ്രതിഫലം നല്‍കേണ്ടി വരുമ്ബോള്‍ ചിത്രത്തിന് മുതല്‍മുടക്ക് ഏകദേശം 15- 20 കോടിയാകും. അത്രയും തുക സുരേഷ്‌ഗോപിയുടെ താരമൂല്യം വഴി തിരിച്ചു ലഭിക്കുക പ്രമയാസമാണെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞാല്‍ മറ്റൊന്നും സുരേഷ്‌ഗോപിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല.

എന്നാല്‍ പ്രതിഫല വര്‍ദ്ധനവില്‍ തെറ്റില്ലെന്ന വാദമാണ് സുരേഷ്‌ഗോപിയോട് അടുപ്പമുള്ളവര്‍ ഉയര്‍ത്തുന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതിനേക്കാള്‍ വളരെ കുറവാണ് സുരേഷ് ഗോപിയുടെ പ്രതിഫലമെന്നും അതുകൊണ്ടുതന്നെ പ്രതിഫലവര്‍ദ്ധനവ് വിവാദമാകേണ്ട കാര്യമില്ലെന്നുമാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുറച്ചുനാള്‍ രാഷ്ട്രീയം കുറച്ചുനാള്‍ സിനിമ എന്ന രീതിയില്‍ അഭിനയവും പൊതുപ്രവര്‍ത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സുരേഷ് ഗോപിക്ക് പ്രതിഫല വര്‍ദ്ധനവ് തിരിച്ചടിയാകുമെന്നാണ് മലയാള സിനിമ രംഗത്ത് പൊതുവേയുള്ള സംസാരം.
