കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാം: കഴിഞ്ഞ നാലു വര്‍ഷത്തെ നഷ്ടം നാലര കോടി
കോഴിക്കോട്: കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ കഴിഞ്ഞ നാലുവര്‍ഷം നാലര കോടി (4,56,35,032 ) രൂപയെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്.
2016 മുതല്‍ 2020 വരെയുള്ള സാമ്ബത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്ക് പരിശോധിച്ചത്. ഫാമില്‍ 2016-17 മുതല്‍ 2019-20 വരെ 1, 88, 94, 278 രൂപയാണ് വരവായി ലഭിച്ചത്. ചെലവാകട്ടെ 6,45 ,29 ,310 രൂപയാണ്.
ഫാമിലെ ജീവനക്കാരുടെ ശമ്ബളം സ്ഥിരം- താല്‍കാലിക ജീവനക്കാരുടെ വേതനം, വിവിധ പദ്ധതികള്‍ക്കായി ഓരോ സാമ്ബത്തിക വര്‍ഷവും ലഭിക്കുന്ന തുകകള്‍, ഫാം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം എന്നിവയാണ് പരിശോധിച്ചത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഫാം നഷ്ടത്തിലാകാൻ പ്രധാന കാരണം.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ കാസര്‍കോട് കുള്ളൻ എന്ന ഇനം പശുവിന്റെ പരിപാലനത്തിന് ഒരു വര്‍ഷം വൻ തുകയാണ് ചെലവഴിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ലഭിച്ച പാലിന്റെ അളവും പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം ഫാമില്‍ ഇല്ല. ഈ പശുവിന്റെ പാല്‍ സ്‌ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കുമെന്നാണ് കരുതുന്നത്.
വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന കാസര്‍കോട് കള്ളൻ എന്ന ഇനം പശുവിന്റെ പാല്‍ ഫാമിലെ ജീവനക്കാരും തൊഴിലാളികളും വീതിച്ചെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരിശോധനയില്‍ 2018-19 മുതല്‍ 2020 വരെ പശു ഫാമിന്റെ നഷ്ടം 36.74 ലക്ഷം (36,74,385) രൂപയാണ്. ഫാമിനുവേണ്ടി ഇക്കാലത്ത് ചെലവഴിച്ചത് 41,11,336 രൂപയാണ്. പശുവില്‍ നിന്നുള്ള വരുമാനമാകട്ടെ നാലു 36, 951 രൂപയാണ്. 2018 -19ല്‍ പശുക്കളും കിടാരികളും കാളകളും ഉള്‍പ്പെടെ 27 എണ്ണമാണ് ഉണ്ടായിരുന്നത്. 2020 എത്തിയപ്പോള്‍ എണ്ണം 31 ആയി തീര്‍ന്നു.
കൊല്ലം ജില്ലയിലെ കുരിയോട്ടുമല ഫാമിലി മാതൃകയിലാണ് പുല്ലൂര്‍ ഹോം പ്രവര്‍ത്തിക്കുന്നത് ഫാമിന്റെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു മാസ്റ്റര്‍ പ്ലാൻ തയാറാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. നടീല്‍ വസ്തുക്കളുടെ ഉല്പാദനം, വിതരണം എന്നിവ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായി നടത്തുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കാൻ കഴിയും. ഭരണ വകുപ്പ് ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ശിപാര്‍ശ.
ഫാം പ്രവര്‍ത്തിക്കുന്നത് വലിയ നഷ്ടത്തിലായയതിനാല്‍ ഫാമില്‍ പുതുതായി കാഷ്വല്‍ തൊഴിലാളികളെ നിയമിക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഭരണ വകുപ്പ് നിര്‍ദേശം പുറപ്പെടുവിക്കണം. ഫാമിലെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഇനത്തില്‍ ലഭിക്കുന്ന കളക്ഷൻ തുക തൊട്ടടുത്ത ദിവസം നിന്നെ സ്പെഷ്യല്‍ ടി.എസ്. പി അക്കൗണ്ടിലേക്ക് അടക്കണം. മാസത്തില്‍ നാലു തവണയായി ഈ തുക ജില്ലാ പഞ്ചായത്ത് അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി ക്രെഡിറ്റ് ചെയ്യണം.
കൃഷി ഡയറക്ടറുടെ 2018 ലെ സര്‍ക്കുലര്‍ പ്രകാരം രജിസ്റ്റര്‍, ഉല്‍പാദന വില കൊടുക്കുന്നതിനുള്ള ചെല്ലാൻ, ഇൻവോയ്സ് രജിസ്റ്റര്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്തം, മറ്റ് ഓഫീസുകളില്‍ നിന്നും ലഭിക്കുവാനുള്ള പെയ്മെന്റുകള്‍ ലഭ്യമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നീ ചുമതലകള്‍ കൃഷി അസിസ്റ്റൻറ് കൃത്യമായി നിര്‍വഹിക്കണം.
ഫാമിലെ കൃഷി അസിസ്റ്റൻറ് ഈ കര്‍ത്തവ്യങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ കൃഷി ഫാമിലെ അസിസ്റ്റൻറ് മണി മോഹനെതിരെ ഭരണ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.