ഗാന്ധിജിയെ അപമാനിച്ച സംഭവം: എസ്.എഫ്.ഐ നേതാവിന് സസ്പെൻഷൻ
കൊച്ചി: മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് അദീൻ നാസറിനെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു.വാര്‍ത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളില്‍നിന്ന് അദീൻ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അല്‍ അമീന്റെ പരാതിയില്‍ എടത്തല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കോളജില്‍നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. സംഭവം അന്വേഷിക്കാൻ കമീഷനെയും നിയോഗിച്ചു.
കോളജിലെ അഞ്ചാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിയാണ് അദീൻ. കോളജിലെ ഗാന്ധി പ്രതിമയില്‍ കൂളിങ് ഗ്ലാസ് ചാര്‍ത്തി, അദീൻ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. ‘ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ…’ എന്ന് പറയുന്നതും വിഡിയോയിലുണ്ട്. ഡിസംബര്‍ 21നാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം.
എന്നാല്‍, സംഭവം നടക്കുമ്ബോള്‍ അദീൻ നാസര്‍ സംഘടന ഭാരവാഹി ആയിരുന്നില്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്. ഇതിന് മുമ്ബേ ആലുവ ഏരിയ കമ്മിറ്റിയില്‍നിന്നും കോളജ് യൂനിയൻ ഭാരവാഹിത്വത്തില്‍നിന്നും മാറ്റിയിരുന്നെന്നും ഭാരവാഹികള്‍ പറയുന്നു.