Fincat

കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

വൈകീട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആന്‍റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ രാജിവെച്ച ഒഴിവിലാണ് ഇരുവരും മന്ത്രിമാരാകുന്നത്. യു.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.